Success Stories

ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്

പറുദീസ പോലെ സകല ഫലങ്ങളും വിളയുന്ന സുവര്‍ണഭൂമിയായ കേരളത്തില്‍ അറബിനാട്ടിലെ ഈന്തപ്പഴവും ഇനി നന്നായി വിളയും.

അറബിനാട്ടില്‍തന്നെ വിത്ത് മുളപ്പിച്ച് തൈകള്‍ കേരളത്തിലെത്തിച്ച് വളര്‍ത്തി നടാന്‍ കൊടുക്കുക. കഴിഞ്ഞ ഒരു വര്‍ഷമായി സിയാദ് ഇതിനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ പതിനായിരം തൈകളാണ്കുവൈറ്റ് സൗദി അതിര്‍ത്തിയായ ബഫ്ര ഫാമില്‍ നിന്നും മുളപ്പിച്ച്കേരളത്തിലെത്തി കൂടുകളിലും ചട്ടികളിലും വളര്‍ത്തി കര്‍ഷകര്‍ക്ക്നല്‍കുന്നത്.ആദ്യഘട്ടങ്ങളില്‍ തൈകള്‍ കൊണ്ടുവരുന്നതിന് വലിയ തടസ്സങ്ങളുണ്ടായിരുന്നു ഇത് പരിഹരിക്കാനായി മണ്ണില്ലാതെ മുളപ്പിച്ചതൈകള്‍ ചകിരിച്ചോര്‍ ചേര്‍ത്ത മിശ്രിതത്തില്‍ പ്രത്യേകം കവറിലാക്കി കാര്‍ഗോ വഴി അയക്കുകയാണ് ചെയ്തത്.100 രൂപ മുതല്‍ 500 രൂപവരെ വിലയുള്ള തൈകളാണ് സിയാദ് കുവൈറ്റിലെ ബഫ്രയില്‍ മുളപ്പിച്ചെടുക്കുന്നത്. അജ്‌വ,മെജ്ബൂള്‍, ബര്‍ഹി, സഫാവി (ചുവപ്പ്) എന്നിങ്ങനെയുള്ള വിത്തുകളാണ്ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും രുചികൂടിയതും കിലോയ്ക്ക് 2200 രൂപ വരെ വിലയുള്ളതുമായ അജ്‌വ തയ്യൊന്നിന് 500 രൂപ നിരക്കിലാണ് വില്‍പ്പനനടത്തുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി ബഫ്രയിലെ ഫാമില്‍ ഈന്തപ്പന കൃഷി പരിചരണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ചാവക്കാട് ഒറ്റത്തെങ്ങ്സ്വദേശിയായ സിയാദ്.

ഇതിനിടെ പല സമയങ്ങളിലും അവധിക്ക് നാട്ടില്‍വന്ന്പോകുമ്പോള്‍ ഈന്തപ്പന നാട്ടില്‍ വിളയുമോ എന്ന്അന്വേഷിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് മര്‍ക്കസ് കോമ്പൗണ്ടിലും ചേറ്റുവയിലും മുക്കത്തും കാസര്‍ഗോഡുമെല്ലാം ഗള്‍ഫ് നാടുകളിലെ ഈന്തപ്പന നന്നായി വിളയുമെന്ന്കണ്ടെത്തിയത്.ഇതിനെതുടര്‍ന്നാണ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമംആരംഭിച്ചത്. ആദ്യം വിത്തുകൊണ്ടുവന്ന് ഇവിടെതന്നെ മുളപ്പിക്കുകയായിരുന്നു.എന്നാല്‍ മുള നീണ്ട് കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും അവകരിഞ്ഞുണങ്ങുന്നതായി അനുഭവപ്പെട്ടു. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍പരിഹാരമായാണ് ഗള്‍ഫില്‍ മുളപ്പിച്ച വിത്ത് ഇവിടെ കൊണ്ടുവന്ന്വളര്‍ത്താന്‍ തുടങ്ങിയത്.ആദ്യം 150 തൈകളാണ് കൊണ്ടുവന്നത്. പിന്നീട്എണ്ണം വര്‍ദ്ധിപ്പിച്ച് രണ്ട്ഘട്ടങ്ങളിലായി പതിനായിരത്തോളം തൈകള്‍ കൊണ്ടുവന്നു.

 
ഇതില്‍ 3500 തൈകളൊഴികെബാക്കിമുഴുവന്‍ വിറ്റുപോയെന്ന് സിയാദ് പറയുന്നു. അവ നല്ല കരുത്തോടെവളരുന്നതായി കണ്ടതിനാലാണ് നേഴ്‌സറി ആരംഭിച്ചത്. വീടിന്ചുറ്റു വട്ടത്തായിട്ടാണ് നേഴ്‌സറി പ്രവര്‍ത്തിക്കുന്നത്. ഒരു മാസം മുതല്‍പ്രായമുള്ള മുളപ്പിച്ച തൈകള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.  തൃശൂർ തേക്കിൻ കാട് മൈതാാനിയിൽ  നടന്ന വൈഗ കൃഷി ഉന്നതി മേളയിൽ
അഞ്ഞൂറിലധികം തൈകൾ വിറ്റു.
പുതുുതായി അയ്യായിരം തൈകൾ കൂടി ഗൾഫിൽ നിന്ന് ഉടൻ എത്തും.  രണ്ടടിവീതിയിലും രണ്ടടി നീളത്തിലും രണ്ടടി ആഴത്തിലും കുഴികളെടുത്ത് എല്ലുപൊടിചാണകപ്പൊടി എന്നിവ നിറച്ച് മണ്ണും മറ്റ് ജൈവ വളങ്ങളും ചേര്‍ത്ത്അതിനുള്ളിലായി തൈകള്‍ നടാം. അഞ്ചാം വര്‍ഷം കായ്ച്ചുതുടങ്ങുമെന്നാണ്സിയാദ് അവകാശപ്പെടുന്നത്.സിയാദ് നേരിട്ട് തന്നെയാണ് തൈകള്‍വില്‍ക്കുന്നതെങ്കിലും ഇദ്ദേഹത്തില്‍ നിന്നും കൂടുതല്‍ തൈകള്‍വാങ്ങുവാന്‍ കേരളത്തിലെ മറ്റ്നേഴ്‌സറികള്‍മുന്നോട്ടുവന്നുകഴിഞ്ഞു.ഭാര്യയും ഒരു കുട്ടിയുമുണ്ട്. നേഴ്സറി പരിചരണത്തിൽ മകൾ എപ്പോഴും ഒപ്പമുണ്ട് 
 ഫോണ്‍ : 9947193080, 8547630807.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  2. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  3. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  4. Seeds
    തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
  5. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  6. Fertilisers
    ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
  7. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  8. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  9. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  10. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  1. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  2. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  3. Kitchen Garden
    പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
  4. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  5. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  6. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
  7. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  8. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
  9. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  10. Seeds
    മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
  1. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  2. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  3. Animal Husbandry
    കേരളത്തിലും കാപ്സിക്കം വിളയിക്കാം
  4. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  5. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
  6. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  7. Tips
    വലിയ ആടലോടകം, ചെറിയ ആടലോടകം
  8. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  9. Articles
    താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
  10. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.