Success Stories

കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി

അഞ്ച് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ച തൃശ്ശൂര്‍ തേക്കിന്‍കാട്മൈതാനിയിലെ വൈഗ കൃഷിഉന്നതിമേള മലപ്പുറം സ്വദേശിനിയായ വീട്ടമ്മയെകള്ളിച്ചെടികളുടെ റാണിയാക്കി.

          മലപ്പുറം തിരൂര്‍ മുനിസിപ്പാലിറ്റിയിലെഎം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിന് സമീപമുള്ള സിനിയല്‍ വീട്ടില്‍സിറാജിന്റെ ഭാര്യ നിഷാറാണിയെയാണ് കാര്‍ഷിക കേരളം കള്ളിച്ചെടികളുടെറാണിയാക്കിയത്. കാര്‍ഷികമേളയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചപ്രദര്‍ശനം മാത്രമല്ല പ്രദര്‍ശനത്തിന് ശേഷമുള്ള നിലക്കാത്ത ഫോണ്‍വിളികളാണ് നിഷാറാണിയെ താരമാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി വീടിന്പുറത്തിറങ്ങാതെ കള്ളിച്ചെടികള്‍ക്ക് മാത്രമായി ജീവിതം സമര്‍പ്പിച്ച്തൈകളുടെ പരിചരണത്തിലേര്‍പ്പെട്ടിരുന്ന നിഷാറാണി ആദ്യമായി വീടിന് മുകളിലെടെറസ്സില്‍ നിന്ന് തന്റെ ചെടികള്‍ പുറത്തിറക്കിയത് വൈഗ കൃഷി ഉന്നതിമേളക്കായിരുന്നു.
           
       ഇരുപതിലധികം വെള്ളത്തണ്ടിനും (സെക്യുലന്റ്),മുപ്പതിലധികം മുള്ളുള്ള കള്ളിച്ചെടികള്‍ (കാറ്റെക്‌സ്), ഏഴിനം പൂക്കളുള്ളകള്ളിച്ചെടികള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള കള്ളിച്ചെടികളുടെവൈവിധ്യമായ ശേഖരമാണ് തിരൂരിലെ സിനിയല്‍ വീട്ടിലുള്ളത്. 300 രൂപ മുതല്‍5000 രൂപവരെ മദര്‍ പ്ലാന്റിന് വിലയുള്ള ചെടികളാണ് വിവിധ ഇടങ്ങളില്‍നിന്ന് ശേഖരിച്ച് നിഷാറാണി വീട്ടില്‍ വളര്‍ത്തുന്നത്. ചെടികള്‍ സെലക്ട്ചെയ്യാനും വാങ്ങി വീട്ടിലെത്തിക്കാനും പണം മുടക്കാനുമെല്ലാം സദാസമയവുംഭര്‍ത്താവ് സിറാജാണ് മുന്‍പന്തിയിലുള്ളത്. ചെടികളുടെപരിചരണത്തിനിറങ്ങിയാല്‍ പിന്നെ ഭക്ഷണവും വെള്ളവും പോലും നിഷ മറക്കും.മക്കളാണ് ഭക്ഷണമൊരുക്കിക്കൊടുക്കുന്നത്. ബി.ബി.എ. പൂര്‍ത്തിയാക്കിയ മകനും ഇപ്പോള്‍ കള്ളിച്ചെടികളോട് കമ്പം കയറിയിരിക്കുകയാണ്. മകന്റെ നേതൃത്വത്തിൽ സീ പ്ലാന്റ് ഷോപ്പ് എന്ന പേരിൽ ഓൺ വില്പന നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി  ട്രിച്ചി സ്വദേശിയായ അഴകനും  തൊഴിലാളിയായി ഉണ്ട്. 

               തിരൂര്‍ കൃഷിഭവനിലെകൃഷി ഓഫീസറായ എം.ബി.സുരേന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നിഷാറാണിവൈഗ കൃഷിഉന്നതി മേളക്കെത്തിയത്. മേളകഴിഞ്ഞ് തിരിച്ച്വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മയില്‍ നിന്നും മാറി കള്ളിച്ചെടികളുടെറാണിയായാണ് നിഷയ്ക്ക് മാറ്റമുണ്ടായിട്ടുള്ളത്. അത്രയേറെ അന്വേഷണങ്ങളുംഓര്‍ഡറുകളും പരിശീലനത്തിനുള്ള ആവശ്യങ്ങളുമാണ് നിഷയെതേടിയെത്തിയിട്ടുള്ളത്. ആവശ്യക്കാര്‍ക്കൊപ്പം ഉദ്യോഗസ്ഥ പടയും നിഷയെതേടിവീട്ടിലെത്തിത്തുടങ്ങി. നിഷയുടെ കള്ളിച്ചെടികൃഷിയുംപരിചരണവുംവില്‍പ്പനയും പ്രൊഫഷണലാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പുംഉദ്യോഗസ്ഥരും.ഊട്ടി, പൂനെ  എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ചെടികള്‍കൊണ്ടുവന്നിട്ടുള്ളത്. ശാസ്ത്രീയമായ പരിശീലനത്തോടെ ബഡ്ഡിംഗുംഗ്രാഫ്റ്റിംഗും നടത്തി തന്റേതു മാത്രമായ ഒരു പുതിയ ഇനംവികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നിഷാറാണിയിപ്പോള്‍. 

               നിലവില്‍കൃഷിഭവനില്‍ നിന്ന് മഴമറ ഉള്‍പ്പെടെയുള്ള ചെറിയ സഹായങ്ങള്‍ മാത്രമാണ്ഇതുവരെ നല്‍കിയിരുന്നത്. എന്നാല്‍ ഇനി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓര്‍ക്കിഡ്, കള്ളിച്ചെടി കൃഷിക്കുള്ളകൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് കൃഷിഓഫീസര്‍ എന്‍.ബി.സുരേന്ദ്രന്‍പറഞ്ഞു. ലക്ഷങ്ങളാണ് ഇതുവരെ കള്ളിച്ചെടികള്‍ക്കായി സിറാജും നിഷയും ചേര്‍ന്ന് ചെലവാക്കിയിട്ടുള്ളത്. പ്രൊഫഷണല്‍ ആയി സ്റ്റുഡിയോ ,  ഫോട്ടോ കോപ്പിയർ ഷോപ്പ്  നടത്തുന്നസിറാജിനും കൃഷിയോട് നല്ല താൽപ്പര്യമാണ്. . ഏത്വീടിനും അനുസൃതമായി ആവശ്യക്കാര്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് മണ്ണുംകല്ലും ചെടിയും ക്രമീകരിച്ചുകൊടുക്കാന്‍ നിഷ തയ്യാറാണ്. പ്രൊഫഷണലായിഇതുവരെ യാതൊരുവിധ പരിശീലനവും നേടിയിട്ടില്ലെങ്കിലും ജീവിതം നിഷയെ ഈമേഖലയിലെ  വലിയ പരിശീലകയാക്കി മാറ്റിയിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍പരിശീലനം ആവശ്യപ്പെടുന്നവര്‍ക്ക് തന്റെ സ്വന്തം കൃഷിയിടത്തില്‍വെച്ച് പഠന -പരിശീലന പരിപാടികള്‍ നടത്താനും നിഷ മനസ്സുവെച്ചിട്ടുണ്ട്.

         
         വൈഗയിലെ സ്റ്റാള്‍ സന്ദര്‍ശിച്ച കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെയും ഉദ്യോഗസ്ഥരുടേയും സന്ദര്‍ശകരുടേയും പ്രോത്സാഹനം തന്റെ ജീവിതത്തിന്തന്നെ വലിയൊരു പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും ഈ പ്രോത്സാഹനവുംപിന്തുണയും കള്ളിച്ചെടി മേഖലയുടെ വളര്‍ച്ചയ്ക്ക്  ജീവിതാവസാനം വരെസമര്‍പ്പിക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കിയിരിക്കുകയാണെന്നും നിഷാറാണിപറഞ്ഞു.
(ലേഖകന്റെ ഫോൺ: 9656347995.)
 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
  2. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  3. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  4. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  5. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  6. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  7. Fertilisers
    ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
  8. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  9. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  10. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  1. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  2. Articles
    താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
  3. Kitchen Garden
    പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
  4. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  5. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
  6. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  7. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  8. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  9. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  10. Animal Husbandry
    കേരളത്തിലും കാപ്സിക്കം വിളയിക്കാം
  1. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  2. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  3. Tips
    വലിയ ആടലോടകം, ചെറിയ ആടലോടകം
  4. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  5. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  6. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  7. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  8. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  9. Seeds
    മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.