Seeds

പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍

കല്‍പ്പറ്റ : കേരളത്തില്‍ 15 ഇനം നെല്‍വിത്തുകള്‍ ഇക്കഴിഞ്ഞ മഹാപ്രളയത്തെ അതിജീവിച്ചു. എട്ടുമുതല്‍ 15 ദിവസംവരെ വെള്ളം മുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച വിത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ജീന്‍ബാങ്കിന്റെ സര്‍വ്വേയിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്.

 കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ജീന്‍ബാങ്കിന്റെ സര്‍വ്വേയിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിത്തിനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. മാനന്തവാടിക്കടുത്ത അത്തിക്കൊല്ലിയില്‍ നിന്ന് ചെന്താടി, തൊണ്ടി, വെളിയന്‍, ഗന്ധകശാല, എച്ച്4, കല്ലടിയാരന്‍, ചെന്നെല്ല്, ചെന്നെല്‍തൊണ്ടി എന്നിവയും ബത്തേരിയിലുള്ള പ്രസീത് കുമാര്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ നിന്നും മല്ലിക്കുറവ്, രാംലി എന്നീയിനങ്ങളും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തി. കോഴിക്കോട്
ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് ഒറീസ, വേതാന്തം, ചിറ്റേനി എന്നീ ഇനങ്ങളും ആലപ്പുഴ ജില്ലയിലെ കുറ്റിയത്തോട് നിന്ന് ആര്യന്‍ എന്ന നെല്ലിനവും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 3000ലധികം നെല്‍വിത്തുകളാണ് ഇന്നുവരെ കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന നെല്‍വിത്തുകളില്‍ പതിനഞ്ചിനം പ്രളയത്തെ
അതിജീവിച്ചുവെന്നത് ഏറെ ആശാവഹമാണെന്ന് ഈ രംഗത്തെ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന തൃശൂര്‍ വെള്ളാനിക്കരയിലുള്ള എന്‍.ബി.പി.ജി.ആര്‍. ഗവേഷണകേന്ദ്രം മേധാവി കെ.ജോസഫ് ജോണ്‍ പറഞ്ഞു. 

അതിജീവനത്തിന്  കർഷകർ തന്നെ യാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ വിത്തിനങ്ങളുടെ അതിജീവന ശേഷി ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. അതിനാൽ ഓരോ വിത്തിനും പ്രത്യേകം ജലസംഭരണിയിലാക്കി ഓരോ ദിവസവും ജല നിരപ്പ് ഉയർത്തി നിരീക്ഷിക്കും. അതിന് ശേഷം മാത്രമെ ഔദ്യോഗിക  പ്രഖ്യാപനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടക്കുന്ന വൈഗ കൃഷി ഉന്നതി മേളയിൽ ഈ പതിനഞ്ച് ഇനം നെൽവിത്തും കർഷകർക്ക് ശസ്ത്രജ്ഞർ പരിചയപ്പെടുത്തുന്നുണ്ട്. 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  2. News
    കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും: കൃഷി മന്ത്രി.
  3. Animal Husbandry
    കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍
  4. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  5. Kitchen Garden
    ചില ചെറിയ പൊടിക്കൈകൾ
  6. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  7. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  8. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  1. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  2. Kitchen Garden
    കൈ നിറയെ കാന്താരി മുളക് ലഭിക്കാന്‍ ചില സൂത്രങ്ങള്‍
  3. Seeds
    തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
  4. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  5. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  6. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
  7. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  8. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.