Seeds

തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി

ഇടുക്കി ജില്ലയിലെ മറയൂര്‍ നിന്നുള്ള തായണ്ണന്‍കുടി ആദിവാസി കര്‍ഷക സംഘം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗ കാര്‍ഷിക പ്രദര്‍ശനം കാണുവാനെത്തി.

ഏറെ സന്തോഷകരമായ നിമിഷങ്ങളാണ് സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളായ കര്‍ഷക സംഘത്തിന് വൈഗ സമ്മാനിച്ചത്. 2017-ലെ മികച്ച ആദിവാസി ഊരിനുള്ള കൃഷി വകുപ്പിന്റെ സംസ്ഥാന തല അവാര്‍ഡ് നേടിയ ഗ്രൂപ്പാണ് തായണ്ണന്‍ കുടി ആദിവാസി സംഘം.

പരമ്പരാഗതമായി റാഗി, തിന, ചമ, വരക്, പനിവരക് തുടങ്ങി പത്തോളം ഇനം ചെറു ധാന്യങ്ങളും, ശീതകാല പച്ചക്കറികളും, നാടന്‍ കിഴങ്ങ് വര്‍ഗ്ഗങ്ങളും സ്ഥിരമായി ചെയ്തു ജൈവ വൈവിദ്ധ്യം സംരക്ഷിച്ചു പോരുന്ന ആദിവാസി ഊരാണ് തായണ്ണന്‍കുടി. വൈഗ വേദിയില്‍ ഇടുക്കി ജില്ലയിലെ ആത്മ സ്റ്റാളിനോടൊപ്പം തായണ്ണന്‍കുടി ആദിവാസി സംഘത്തിന്റെ പ്രത്യേക സ്റ്റാളും സജ്ജമാക്കിയിട്ടു്.

ഊരു നിവാസികളുടെ കൃഷി വിഭവങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനു്. ഊരു മൂപ്പന്‍ ചന്ദ്രന്‍ കാണിയുടെ നേതൃത്വത്തിലായിരുന്നു സംഘം വൈഗ വേദി സന്ദര്‍ശിച്ചത്. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രത്രേ്യക ക്ഷണ പ്രകാരമാണ് ആദിവാസി സംഘം തൃശൂരിലെത്തിയത്.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  2. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  3. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  4. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  5. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  6. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  7. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  8. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം