News

വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും

കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കാർഷിക സർവ്വേയും കർഷക അംഗത്വ പദ്ധതിക്കും ജനു.15 ന് തുടക്കമാകുന്നു.

കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന  കാർഷിക  ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി  വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കാർഷിക സർവ്വേയും  കർഷക അംഗത്വ  പദ്ധതിക്കും ജനു.15 ന് തുടക്കമാകുന്നു. അംഗങ്ങളുടെ പ്രാഥമിക വിവരങ്ങളും കാർഷിക വിവരങ്ങളും ശേഖരിക്കുകയും തുടർന്ന് അതാത് സമയത്ത് ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ അളവ് കണക്കാക്കി വിപണിയിൽ ഇടപെട്ട് ലഭിക്കുന്ന അധിക വിലയുടെ വിഹിതം കൂടി പങ്ക് വയ്ക്കുന്നതിനും, പഞ്ചായത്ത് തലത്തിൽ അംഗങ്ങൾക്ക് തുടർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
     
സർവ്വേക്കും, അംഗത്വ ക്യാമ്പിനും കാർഷിക മേഖലയുടെ വളർച്ചയും കർഷകർക്ക് കുടുതൽ കരുതലും നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് പത്ത് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ഓരോ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. ഇവർക്ക് പ്രത്യേക ടെയിനിങ്ങും കമ്പനിയുടെ ഈ പദ്ധതിയിൽ നൽകുന്നു. ഇരുപത്തി എട്ട് വോളണ്ടിയർമാർ  ഇതിന്റെ ഭാഗമാകും. പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കും കുടുംബശ്രീ പ്രവർത്തകർക്കും അപേക്ഷിക്കാം. അപേക്ഷകർ 15ന് മുമ്പ് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസിൽ അപേക്ഷ നൽകണം. 
 
കടുതൽ വിവരങ്ങൾക്ക് 04936-206008 ,95396 47273 എന്നീ  നമ്പറുകളിൽ വിളിക്കാവുന്നതാണ്.
   
കേന്ദ്ര - സംസ്ഥാന സർക്കാറുകൾ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനത്തിലൂടെ കാർഷിക മേഖലക്ക് ഉന്നമനം ഉണ്ടാകുന്ന തരത്തിൽ പദ്ധതികൾ ക്രമീകരിച്ച് വരുന്നത് കൂടുതൽ പ്രതീക്ഷ ഉയർത്തുന്നതാണന്ന് കമ്പനി അധികൃതർ പറഞ്ഞു. സി.ഇ.ഒ. കെ.രാജേഷ്, ഡയറക്ടർമാരായ സൻമതി രാജ് , സി.ടി. പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. Crops
  സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
 2. Fisheries
  മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
 3. Animal Husbandry
  1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
 4. Kitchen Garden
  വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
 5. News
  കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
 6. Kitchen Garden
  പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
 7. Crops
  സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
 8. Articles
  കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
 9. Seeds
  പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
 10. News
  വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
 1. News
  കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
 2. Soil
  കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
 3. Animal Husbandry
  കേരളത്തിലും കാപ്സിക്കം വിളയിക്കാം
 4. Interviews
  കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
 5. Articles
  വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
 6. Articles
  താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
 7. Articles
  കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
 8. Success Stories
  ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
 9. Tips
  ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
 10. Fertilisers
  ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍