News

വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !

കേരളത്തില്‍ നിലനില്‍ക്കുന്ന വിവിധ കാലാവസ്ഥാ പ്രദേശങ്ങള്‍ക്കും മണ്ണിനങ്ങള്‍ക്കും അനുയോജ്യമായ പച്ചക്കറി, ധാന്യവിളകള്‍, ഫലവര്‍ഗ്ഗ വിളകള്‍, ഉന്നത ഗുണനിലവാരമുള്ള പുതിയ വിളയിനങ്ങള്‍, പ്രളയാന്തര കേരളത്തില്‍ വിളകളുടെ അതിജീവനത്തിനുതകുന്ന വിള പരിപാലനമുറകള്‍ തുടങ്ങിയവ വിശദീകരിക്കുന്നതായിരുന്നു കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്റ്റാളുകള്‍.

കേരളത്തില്‍ നിലനില്‍ക്കുന്ന വിവിധ കാലാവസ്ഥാ പ്രദേശങ്ങള്‍ക്കും മണ്ണിനങ്ങള്‍ക്കും അനുയോജ്യമായ പച്ചക്കറി, ധാന്യവിളകള്‍, ഫലവര്‍ഗ്ഗ വിളകള്‍, ഉന്നത ഗുണനിലവാരമുള്ള പുതിയ വിളയിനങ്ങള്‍, പ്രളയാന്തര കേരളത്തില്‍ വിളകളുടെ അതിജീവനത്തിനുതകുന്ന വിള പരിപാലനമുറകള്‍ തുടങ്ങിയവ വിശദീകരിക്കുന്നതായിരുന്നു കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്റ്റാളുകള്‍.

പ്രധാനമായും 8 വിഭാഗങ്ങളായാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്.  തെങ്ങ്, തോട്ടവിളകള്‍, സുഗന്ധവിളകള്‍ പുഷ്പഫലാദികള്‍, പച്ചക്കറികള്‍, തേന്‍, ചെറുധാന്യങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക പവലിയനുകള്‍ തയ്യാറാക്കിയിരുന്നു. പ്രളയാനന്തരം കേരളത്തിലെ വിളകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളില്‍ നിന്ന് കരകയറാനുള്ള വിളപരിപാലന മുറകള്‍ വിശദമായി പ്രതിപാദിക്കുന്ന പ്രദര്‍ശനമാണ് പ്രാധാന്യത്തോടെ ഒരുക്കിയിരുന്നത്. 

മണ്ണുസംരക്ഷണവും മണ്ണിന്റെ ഫലഭൂയിഷ്ഠിത നിലനിര്‍ത്താനുള്ള പരിപാലന മുറകളും വിശദമായി പ്രതിപാദിക്കുകയുണ്ടായി.കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ ഉന്നത ഗുണനിലവാരമുള്ള പുതിയ ഇനം വിത്തുകളുടെയും ചെടികളുടെ പ്രദര്‍ശനം തൊട്ടടുത്ത സ്റ്റാളില്‍ ഒരുക്കിയിരുന്നു

നെല്ല്, ജാതി, ഇഞ്ചി,കൊക്കോ, ഔഷധ സസ്യങ്ങള്‍, ഏലം, സാമ്പാര്‍ വെള്ളരി, സാലഡ് വെള്ളരി തുടങ്ങിയവയുടെ പുതിയ ഇനങ്ങള്‍ വിശദാംശങ്ങളോടെ പ്രദര്‍ശിപ്പിച്ചിരുന്നു.അലങ്കാര സസ്യങ്ങള്‍, അലങ്കാര പുഷ്പങ്ങള്‍, ഉണങ്ങിയ പൂക്കള്‍ ഉപയോഗിച്ചുള്ള വിവിധ അലങ്കാര വസ്തുകള്‍, പൂന്തോട്ടത്തിലെ നൂതന പ്രവണതകളായ ടെറേറിയം, അക്വാ ലാന്‍ഡ് സ്‌കേപ്, പോട്ട്‌പോറി തുടങ്ങിയവയുടെ മനോഹരമായ പ്രദര്‍ശനവും ഉണ്ടായിരുന്നു.പച്ചക്കറി വിഭാഗത്തിലെ മുഖ്യ ആകര്‍ഷണം വിവിധ ഇനം ചീരകളായിരുന്നു.

നാം സാധാരണയായി ഉപയോഗിക്കുന്ന ചുവന്ന ചീര മുതല്‍ അക്ഷരച്ചീര, മേഘാലയ ചീര, അരുണോദയ ചീര തുടങ്ങി 12 തരം ചീരകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  കൂടാതെ ശീതകാല പച്ചക്കറികളും മറ്റു പച്ചക്കറികളും.വിവിധയിനം തെങ്ങിന്‍കുലകളും തെങ്ങിന്‍ തൈകളും കര്‍ഷകര്‍ക്കായി കേരളത്തിന്റെ വിവിധ ഗവേഷണകേന്ദ്രങ്ങളില്‍ നിന്ന് എത്തിച്ചിരുന്നു.  തോട്ടവിളകള്‍, സുഗന്ധവിളകള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുടെ സങ്കരയിനങ്ങള്‍, ഗ്രാഫ്റ്റ് തൈകള്‍, രോഗകീട പ്രതിരോധശേഷിയുള്ള പുതിയ ഇനങ്ങള്‍ എന്നിവ മറ്റൊരു ആകര്‍ഷകമായിരുന്നു.വാഴയില്‍ നിന്ന് 100 ല്‍ പരം വിഭവങ്ങളാണ് പഴം, കായ, ഉണ്ണിപിണ്ടി, വാഴപൂ, മാണം എന്നിവയില്‍ നിന്ന് ഒരുക്കിയിരുന്നത്. 

ജാതി, പപ്പായ, പാഷന്‍ ഫ്രൂട്ട്, പച്ചക്കറികള്‍ തുടങ്ങിയവയില്‍ നിന്ന് വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ സമാഹാരം, കൊക്കോയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വിവിധ തരം ചോക്ലേറ്റുകള്‍, ഡ്രിംങ്കുകള്‍, ചോക്ലേറ്റ് സ്‌പ്രേഡ്, സിപ് അപ് എന്നിവയും ആകര്‍ഷണീയമായിരുന്നു.ചെറുധാന്യങ്ങളായ റാഗി, ചോളം, തിന, ചാമ തുടങ്ങിയവയില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരുന്നു.

കാര്‍ഷിക സര്‍വ്വകലാശാലയോടൊപ്പം വിവിധ കൃഷി വിജ്ഞാനകേന്ദ്രങ്ങളും സംയോജിച്ചാണ് പ്രദര്‍ശനത്തിനെത്തിയത്. പന്നിയൂരില്‍ നിന്ന് പുറത്തിറക്കിയ കുരുമുളകിനങ്ങള്‍, മറ്റു സങ്കരയിനങ്ങള്‍, കുരുമുളകു കൃഷിയിലെ നൂതന സങ്കേതങ്ങളായ കോളം കൃഷി, സര്‍പന്റീന്‍ ലെയറിംഗ്, കീടരോഗനിയന്ത്രണത്തിലെ ജൈവരീതികള്‍, ജിവാണുവളങ്ങള്‍, വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തുടങ്ങിയവയും മലയോരമേഖലകളില്‍ കൃഷി ചെയ്യുന്ന ഏലം തുടങ്ങിയവയും ഒരുക്കിയിരുന്നു.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. News
  വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
 2. Interviews
  കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
 3. Fisheries
  മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
 4. Kitchen Garden
  വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
 5. Seeds
  തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
 6. Articles
  കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
 7. Kitchen Garden
  കൈ നിറയെ കാന്താരി മുളക് ലഭിക്കാന്‍ ചില സൂത്രങ്ങള്‍
 8. News
  വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും