News

കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും: കൃഷി മന്ത്രി.

കൽപ്പറ്റ: വിള ഇൻഷുറൻസ് സംവിധാനം ലളിതമാക്കി നിർബന്ധമാക്കും: നഷ്ടപരിഹാരം വർദ്ധിപ്പിച്ചുവെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.

 വയനാട്   കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ വയനാട് ജില്ലാ കൃഷി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിള ഇൻഷൂറൻസ് പദ്ധതിയിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിച്ചിട്ടുണ്ടന്നും ആയിരം  വാഴ ഇൻഷുർ ചെയ്ത കർഷകർക്ക് നാല് ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് ഇതെന്നും. വിള ഇൻഷൂറൻസ് നിർബന്ധമാക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കാലവർഷത്തിൽ കൃഷി നശിച്ച കർഷകർക്ക് വിള ഇൻഷൂർ ചെയ്യാത്തതിനാൽ പലർക്കും അർഹമായ നഷ്ട പരിഹാരം ലഭിച്ചില്ലന്നും  കേന്ദ്ര- സംസ്ഥാന ഇൻഷൂറൻസ് പദ്ധതികളെ സംയോജിപ്പിച്ച് അടുത്ത വർഷം വിള ഇൻഷുറൻസിന് വ്യാപകമായ പ്രചരണം നടത്തും.

    കാർഷിക മേഖലയിലെ എല്ലാ ജോലികൾക്കും ഇനി തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താം. 150 തൊഴിൽ ദിനങ്ങൾ വരെ കാർഷിക മേഖലയിൽ ഉപയോഗിക്കുന്നതിന് ലേബർ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് തയ്യാറാക്കണം. അടുത്ത ബഡ്ജറ്റിൽ കേരളത്തിലെ കാർഷിക മേഖലയിൽ നടത്തേണ്ട ഇടപെടലുകൾ സംബന്ധിച്ച്  ഗൗരവമായ  ശ്രദ്ധയുണ്ടാകും .കാർഷിക വായ്പകൾ പൂർണ്ണമായും പലിശ രഹിതമായിരിക്കും.

     കാർഷിക സ്വർണ്ണ പണയ വായ്പക്ക് കർഷകനാണന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. വയനാട് ജില്ലയിൽ നെൽവയലുകൾ വീണ്ടെടുക്കുന്നതിന് സമഗ്രമായ ചർച്ച നടത്തും.ശാസ്ത്രജ്ഞൻമാരും കർഷകരും സാമ്പത്തിവിദഗ്ധരും ചേർന്ന് അഗ്രോ - ഇക്കോളജിക്കൽ സോൺ  സംബന്ധിച്ച് ശില്പശാല നടത്തും. വയനാട്ടിലെ കാപ്പി കൃഷിക്ക് ഊന്നൽ നൽകി വയനാട് പാക്കേജ് നടപ്പിലാക്കും. കഴിഞ്ഞ മഹാ പ്രളയത്തിൽ  കേരളത്തിൽ 19000 കോടി രൂപയുടെ കൃഷി നശിച്ചു. വയനാട്ടിൽ 1008 കോടിയുടെ കൃഷിയാാണ് നശിച്ചതെന്നും മന്ത്രി പറഞ്ഞു. 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. Kitchen Garden
  രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
 2. Articles
  താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
 3. Seeds
  തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
 4. News
  കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
 5. News
  വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
 6. Crops
  സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
 7. News
  കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
 8. Crops
  സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
 9. Articles
  കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
 10. Kitchen Garden
  വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
 1. Tips
  വലിയ ആടലോടകം, ചെറിയ ആടലോടകം
 2. Animal Husbandry
  1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
 3. Interviews
  കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
 4. Seeds
  മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
 5. Tips
  ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
 6. News
  വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
 7. Seeds
  വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
 8. Articles
  കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
 9. News
  വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
 10. Kitchen Garden
  പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
 1. Kitchen Garden
  സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
 2. Success Stories
  ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
 3. Roof Garden
  കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
 4. Soil
  കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
 5. Articles
  വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
 6. Fertilisers
  ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
 7. Seeds
  പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
 8. Interviews
  കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
 9. Success Stories
  കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
 10. Animal Husbandry
  കേരളത്തിലും കാപ്സിക്കം വിളയിക്കാം