Kitchen Garden

സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി

കര്‍ഷകര്‍ക്കും, യുവകര്‍ഷകര്‍ക്കും, പുതു തലമുറയ്ക്കും സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വേദിയായി കാര്‍ഷിക മേഖലയെ മാറ്റുകയാണ് വൈഗയുടെ ലക്ഷ്യമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന കാര്‍ഷികോത്പന്ന സംസ്‌ക്കരണം മൂല്യവര്‍ദ്ധനവ് അടിസ്ഥാനമാക്കിയുള്ള വൈഗ ശില്പശാലയുടെ വേദിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിലവിലുള്ള കാര്‍ഷികോത്പാദന കമ്പനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും പുതുതായി 50 കാര്‍ഷികോത്പാദന കമ്പനികള്‍ രൂപീകരിക്കുവാനും വകുപ്പ് തീരുമാനിച്ചിട്ടുള്ളതായി മന്ത്രി അഭിപ്രായപ്പെട്ടു. ഭൗമശാസ്ത്രസൂചിക ലഭിച്ചിട്ടുള്ള ഉത്പ്പനങ്ങളുടെ മൂല്യവര്‍ദ്ധനവിനും വിപണനത്തിനുമായി പ്രത്യേകം ഉത്പാദക സംഘങ്ങളെ രൂപീകരിക്കും.
വാഴഗവേഷണ കേന്ദ്രത്തില്‍ നൂറോളം സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്ക് കൈമാറുന്നതിനായി സജ്ജമായിട്ടുണ്ട്. വാഴ പ്പഴത്തില്‍ നിന്നും വൈന്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. കയറ്റുമതിയ്ക്ക് മുന്‍തൂക്കം നല്‍കിയിട്ടുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിലെ കാപ്പി ഇടനിലക്കാരില്ലാതെ ഇറ്റലിക്ക് കയറ്റുമതി ചെയ്യാന്‍ ഉടന്‍ ധാരണയാകും. ഏകദേശം 20 യുവസംരംഭകരാണ് വൈഗയില്‍ വിവിധ സാങ്കേതിക വിദ്യകളുപയോഗിച്ച് സംരംഭങ്ങള്‍ തുടങ്ങുവാന്‍ തയ്യാറായിട്ടുള്ളത്.

വൈഗയില്‍ പങ്കെടുത്ത മറ്റു സംസ്ഥാനങ്ങളുമായി ഇടനിലക്കാരില്ലാതെ തന്നെ നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ കൈമാറുന്നതിന് ധാരണയായിട്ടുണ്ട്. e - NAARM മാര്‍ക്കറ്റിംഗ് സംവിധാന മുപയോഗിച്ച് സംസ്ഥാത്തെ 6 വിപണികളില്‍ മറ്റു സംസ്ഥാനങ്ങളിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി എത്തിക്കും. കര്‍ഷക ഉത്പാദക കമ്പനികളുടെ ഉത്പന്നങ്ങള്‍ തിരിച്ചും കൈമാറ്റം ചെയ്യുന്നതിന് ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകളുടെ കൈമാറ്റം വൈഗയിലെ പല വേദികളിലായി നടന്നു. തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട് തടം തുറക്കുന്ന യന്ത്രം, തേങ്ങാത്തൊട്ടില്‍, ഇരുന്നുകൊണ്ട് തെങ്ങുകയറുന്ന യന്ത്രം എന്നിവയുടെ സാങ്കേതിക വിദ്യകള്‍ കാംകോയ്ക്ക് കൈമാറുകയുണ്ടായി. ഇന്ന് രാവിലെ തലമുടിയില്‍ നിന്നും ലായനി രൂപത്തിലുളള ജൈവവളം നിര്‍മ്മിക്കുന്നതടക്കമുളള സാങ്കേതിക വിദ്യകള്‍ യൂണിവേഴ്‌സിറ്റി കൈമാറുകയുണ്ടായി.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  2. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  3. Articles
    താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
  4. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  5. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  6. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  7. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  8. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  9. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  10. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  1. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  2. Animal Husbandry
    കേരളത്തിലും കാപ്സിക്കം വിളയിക്കാം
  3. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  4. Kitchen Garden
    പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
  5. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  6. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  7. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
  8. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  9. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  10. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.