Kitchen Garden

പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം

വൈഗ 2018 ന്റെ മൂന്നാം ദിവസം കേരളത്തിലെ പുഷ്പകൃഷി എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രധാന സെമിനാറുകള്‍. ബാഗ്ലുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ. നാരായണ മുഖ്യ അവതാരകനായിരുന്നു.

തക്കാളി കൃഷിയേക്കാള്‍ ലാഭം അവയുടെ തൈ വില്പനയിലൂടെ കര്‍ഷകന് ലഭിയ്ക്കുന്നു എന്ന സത്യം, പുഷ്പകൃഷി രംഗത്തുള്ളവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതു പോലെ കട്ട്ഫ്‌ളവര്‍ ചെടികളുടെ തൈകള്‍ ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നതാണ് പൂക്കള്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭാകരം.

കേരളത്തിലെ മലമ്പ്രദേശങ്ങള്‍ പുഷ്പ വിളകളുടെ വിത്തുല്പാദനത്തിന് അനുയോജ്യമാണെന്ന് കര്‍ഷിക സര്‍വ്വകലാശാലയിലെ പുഷ്പവിഭാഗം മേധാവി ഡോ. യു. ശ്രീലത ഓര്‍മ്മിപ്പിച്ചു. ഭക്ഷ്യേല്‍പ്പനങ്ങളായ ചായ, ജാം, സിറപ്പ് എന്നിവയില്‍ ചേര്‍ക്കുന്നതിനും റോസ്, ചെമ്പരത്തി, വാടാമല്ലി തുടങ്ങിയ പൂക്കള്‍ ജൈവ രീതിയില്‍ ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നത്, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമ്പലങ്ങളിലെ പൂജകള്‍ക്കായുള്ള പുഷ്പങ്ങളുടെ കൃഷിയും പ്രാധാന്യമര്‍ഹിയ്ക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.മഹാരാഷ്ട്രയിലെ മുന്തിരി ശൃംഖല പോലെ, ഗവണ്‍മെന്റ് സഹായത്തോടു കൂടിയുള്ള വിപണന ശൃംഖല കേരളത്തിലെ പുഷ്പകൃഷിയുടെ വിപണനത്തിന് അനിവാര്യമാണെന്ന് മാര്‍ക്കറ്റിങ്ങ് ഡയറക്ടറേറ്റിലെ അഹമ്മദ് കുട്ടി.പി.കെ. പറഞ്ഞു.

 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. News
  വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
 2. Crops
  സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
 3. Kitchen Garden
  രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
 4. Animal Husbandry
  1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
 5. Kitchen Garden
  വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
 6. Seeds
  മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
 7. Kitchen Garden
  സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
 8. Articles
  കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
 9. Tips
  ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
 10. Fertilisers
  ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
 1. Success Stories
  ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
 2. Soil
  കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
 3. News
  കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
 4. Interviews
  കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
 5. Animal Husbandry
  കേരളത്തിലും കാപ്സിക്കം വിളയിക്കാം
 6. Roof Garden
  കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
 7. Tips
  വലിയ ആടലോടകം, ചെറിയ ആടലോടകം
 8. News
  വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
 9. Kitchen Garden
  പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
 10. Articles
  വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍