Kitchen Garden

രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ഭീമന്‍ വട്ടയില ( രാക്ഷസ വട്ടയില) ഇനി കേരളത്തിനും സ്വന്തം

കേന്ദ്ര കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്‌സസിന്റെ തൃശൂര്‍ വെള്ളാനിക്കരയിലുള്ള ക്യാമ്പസിലാണ് നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ നിന്ന് കൊണ്ടുവന്ന മക്കറക്ക നിക്കോബാറിക്ക എന്ന ജൈന്റ് വട്ടയിലയുടെ ചെടി നട്ടുവളര്‍ത്തിയത്. കേരളത്തിലെ പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിന് ഒരു പ്രതിവിധി എന്ന നിലയിലും കേരളത്തിന്റെ കാലാവസ്ഥയില്‍ അനുയോജ്യമായതിനാലുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്ന് സ്ഥാപന മേധാവിയും ശാസ്ത്രജ്ഞനുമായ കെ. ജോസഫ് ജോണ്‍ പറഞ്ഞു. പല തവണ അവിടെ സന്ദര്‍ശിച്ചാണ് രണ്ട് വര്‍ഷം മുമ്പ് ഈ ചെടി കേരളത്തിലെത്തിച്ചത്. കൊടിഞ്ഞി ഇലക്ക് സമാനമായ ഭീമന്‍ വടയിലക്ക് 65 സെന്റീമീറ്റര്‍ നീളവും 60 സെന്റീമീറ്റര്‍ വീതിയും ഉണ്ട്. ഇലയുടെ പര ആവശ്യം പരിഹരിക്കാനും തണല്‍ മരമായും ഇത് വളര്‍ത്താം. ഇല ആവശ്യത്തിന് മാത്രമായി മാസം തോറും ധാരാളം ഇല ലഭിക്കുന്ന ഇലവാഴയും ജോസഫ് ജോണിന്റെ നേതൃത്വത്തില്‍ ഇവിടെ വളര്‍ത്തുന്നുണ്ട്.

 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  2. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  3. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  4. Kitchen Garden
    പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
  5. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  6. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
  7. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  8. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  9. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  10. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  1. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  2. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  3. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  4. Seeds
    മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
  5. Articles
    താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
  6. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  7. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  8. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  9. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  10. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !