Kitchen Garden

കൈ നിറയെ കാന്താരി മുളക് ലഭിക്കാന്‍ ചില സൂത്രങ്ങള്‍

പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാന്താരിക്കുള്ള കഴിവ് കണ്ടെത്തിയതോടെ വിലയും ഡിമാന്‍ഡും കൂടി തുടങ്ങി. 1000 രൂപ വരെ ഒരു കിലോ കാന്താരി മുളകിന് വിലയെത്തി.

ഔഷധ ഗുണങ്ങള്‍ ഏറെയുള്ള മുളക് ഇനമാണ് കാന്താരി. കടുത്ത എരിവുള്ളതിനാല്‍ പലപ്പോഴും അടുക്കളയില്‍ വലിയ സ്ഥാനം കാന്താരിക്ക് വീട്ടമ്മമാര്‍ നല്‍കാറില്ല. എന്നാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാന്താരിക്കുള്ള കഴിവ് കണ്ടെത്തിയതോടെ വിലയും ഡിമാന്‍ഡും കൂടി തുടങ്ങി. 1000 രൂപ വരെ ഒരു കിലോ കാന്താരി മുളകിന് വിലയെത്തി. ഇതോടെ കാന്താരി മുളക് കൃഷി ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തികച്ചും ജൈരീതിയില്‍ വളര്‍ത്താവുന്ന ഇനം കൂടിയാണിത്. കാന്താരിയില്‍ നിന്നു നല്ല വിളവ് ലഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ.

1. തൈ നടുമ്പോള്‍ ചാരം കൂടുതല്‍ ചേര്‍ക്കാതെ സൂക്ഷിക്കുക.

2. കാന്താരി മുളകിന്റെ എരിവാണ് അതിന്റെ ഔഷധ ഗുണം. എരിവ് കൂടുന്നതിന് അനുസരിച്ച് ഗുണവും കൂടുമെന്നു സാരം. പാണല്‍ എന്ന ചെടിയുടെ ഇല വളമായി തടത്തിലിട്ടു കൊടുക്കുക. എരിവ് കൂടുതലുള്ള മുളക് ഉണ്ടാകും, ഇതോടൊപ്പം ഗുണവും കൂടും.

3. പച്ചച്ചാണകം വെള്ളത്തില്‍ ചേര്‍ത്ത് കലക്കി ഒഴിക്കുന്നത് മുളക് നന്നായി ഉണ്ടാകാനും ചെടി ആരോഗ്യത്തോടെ വളരാനും സഹായിക്കും.

4. ഓണക്കാലത്ത് തുമ്പച്ചെടി നമ്മുടെ പറമ്പിലെല്ലാം വളര്‍ന്നുവരും. ഇതു പറിച്ചെടുത്ത് കാന്താരിയുടെ തടത്തിലിട്ടു കൊടുത്താല്‍ നല്ലപോലെ വിളവ് ലഭിക്കും.

5. ഗ്രോബാഗില്‍ നട്ട ചെടിയില്‍ നിന്നു നല്ല പോലെ ഫലം ലഭിക്കാന്‍ കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ വളമായി ഉപയോഗിക്കുക. മേല്‍പ്പറഞ്ഞ പലതും നഗരത്തില്‍ ലഭിക്കാന്‍ പ്രയാസമുള്ളതായിരിക്കും.

6. ശീമക്കൊന്നയുടെ ഇലയും കാന്താരി നന്നായി വളരാന്‍ നല്ലതാണ്.

7. കോഴിക്കാഷ്ഠം വളമായി നല്‍കുകയാണെങ്കില്‍ പഴകിയ കാഷ്ഠം നല്‍കാന്‍ ശ്രമിക്കുക. ചുരുങ്ങിയത് അഞ്ചു മാസത്തെയെങ്കിലും പഴക്കമുള്ള കോഴിക്കാഷ്ഠം ഉപയോഗിച്ചാല്‍ മതി.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. Success Stories
  കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
 2. News
  വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
 3. News
  കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും: കൃഷി മന്ത്രി.
 4. News
  വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
 5. Animal Husbandry
  1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
 6. News
  കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
 7. Kitchen Garden
  സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
 8. Interviews
  കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
 1. Success Stories
  ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
 2. Articles
  കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
 3. Crops
  സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
 4. News
  വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
 5. Articles
  വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
 6. Fisheries
  മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
 7. Kitchen Garden
  വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
 8. Animal Husbandry
  കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍