Interviews

കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.

തൃശൂർ: കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തിവരുന്ന മൂന്നാമത് വൈഗ കൃഷി ഉന്നതി മേള ഞായറാഴ്ച സമാപിക്കും. ഇപ്രാവശ്യത്തെ വൈഗയുടെ ഫലമായി കൃഷി വകുപ്പിന് കീഴിൽ കേരളത്തിൽ 50 പുതിയ കാർഷികോൽപ്പാദക കമ്പനികൾ അഥവാ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ( എഫ്. പി.ഒ) ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു

ഈ കമ്പനികൾക്ക് കീഴിൽ 50 പുതിയ സംരംഭങ്ങളും ആരംഭിക്കും. നിലവിൽ പരാധീനതകൾ അനുഭവിക്കുന്ന കാർഷികോൽപ്പാദക കമ്പനികൾക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും പ്രോത്സാഹനവും നൽകും. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്   പുതിയ എഫ്. പി.ഒ. കൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിൽ 200. ഒാളം കാർഷികോൽപ്പാദക കമ്പനികൾ അഥവാ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പലതും നബാർഡിന്റെ പിന്തുണയോടെയാണ് പ്രവർത്തനം നടത്തുന്നത്. സാങ്കേതികമായ പല പ്രശ്നങ്ങളും ഈ കമ്പനികൾ അഭിമുഖീകരിക്കുന്നുണ്ട്.. ഇതിന് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
 
ആദ്യമായി വൈഗ നടത്തിയതിന്റെ  ഫലമായി ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുകയും ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്ലന്നങ്ങൾക്ക് വിപണന  സാധ്യത  കണ്ടെത്തുകയും ചെയ്തു. രണ്ടാം വൈഗയുടെ ഫലമായാണ് വാഴ- തേൻ പാർക്ക് തൃശൂരിൽ ആരംഭിക്കാൻ നടപടികൾ തുടങ്ങിയത്. . . 2019 ജനുവരിയിൽ ഇതിന്റെ പ്രവർത്തനം തുടങ്ങും. മൂന്നാം വൈഗയുടെ ഭാഗമായി  പുതുതലമുറയിൽപ്പെട്ട 20 പേർക്ക്   പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
വൈഗയുടെ ഭാഗമായി  കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അഞ്ച് സാങ്കേതിക വിദ്യകൾ പുറത്തിറക്കി. സംസ്ഥാനത്തെ അഞ്ച്  മൊത്ത വ്യാപര കേന്ദ്രങ്ങളിൽ  ഇടനിലക്കാരില്ലാത്ത വിപണി ആരംഭിക്കും. ഇവിടെ ഉല്പാദനമില്ലാത്ത   ഉൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരള ത്തിലേക്കും  കേരളത്തിൽ ഉല്പാദിപ്പിക്കുന്ന   ഉല്പന്നങ്ങൾ  മറ്റ് സംസ്ഥാനങ്ങളിലേക്കും കൈമാറ്റം ചെയ്യും .സവോള പോലുള്ളവ നിശ്ചിത വിലക്ക് കേരളം എടുക്കും .കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങൾ ഗുജറാത്ത് ഹോർട്ടി കൾച്ചർ മിഷൻ പോലുള്ളവർ  എടുക്കുമെന്നും മന്ത്രി പറഞ്ഞു. 
 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Fertilisers
    ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
  2. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  3. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  4. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  5. Tips
    വലിയ ആടലോടകം, ചെറിയ ആടലോടകം
  6. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  7. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  8. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  9. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  10. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  1. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  2. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
  3. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  4. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  5. Seeds
    മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
  6. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  7. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  8. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  9. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  10. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം