Fisheries

മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല

മത്സ്യകൃഷി മേഖലയിലെ മൂല്യവര്‍ദ്ധനവ് ലാഭം കൊയ്യാനുള്ള സംരംഭമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വൈഗ വേദിയില്‍ മത്സ്യകൃഷി രംഗത്തെ സാധ്യതകളെക്കുറിച്ച് വിവിധ സെഷനുകളിലായി സെമിനാറുകള്‍ നടന്നു.

മത്സ്യത്തിന്റെ മൂല്യവര്‍ദ്ധനവിലൂടെ വരുന്ന അവശിഷ്ട ഭാഗങ്ങള്‍ ശുചിയായ രീതിയില്‍ എങ്ങനെ സംസ്‌ക്കരിക്കാം എന്ന വിഷയത്തില്‍ ഡോ. ജോര്‍ജ് നൈനാന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സി.ഐ.എഫ്.ടി ക്ലാസെടുത്തു.മത്സ്യത്തിന്റെ മൂല്യവര്‍ദ്ധനവിലൂടെ വരുന്ന അവശിഷ്ട ഭാഗങ്ങള്‍ ശുചിയായ രീതിയില്‍ എങ്ങനെ സംസ്‌ക്കരിക്കാം എന്ന വിഷയത്തില്‍ ഡോ. ജോര്‍ജ് നൈനാന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സി.ഐ.എഫ്.ടി ക്ലാസെടുത്തു. മത്സ്യം നാല് ഘട്ടങ്ങളിലായി അഴുകുന്നു. അഴുകി തുടങ്ങിയാല്‍ തിരികെ കൊണ്ടുവരുവാന്‍ സാധിക്കാത്തതിനാല്‍ ഒന്നാംഘട്ടം മുതല്‍ താപനില കുറച്ച് ശീതീകരിച്ച് സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഐസ് ശീതീകരണത്തിനായി ഉപയോഗിക്കുന്നു. ഐസിന്റെ ഗുണമേന്മയും വെള്ളം കൈകാര്യം ചെയ്യുന്നവരുടെ ശുചിത്വവും പ്രധാനമാണ്. മത്സ്യ സംസ്‌ക്കരണത്തിന്റെ വിവിധ രീതികള്‍, ശുചിയായ മത്സ്യം സംസ്‌ക്കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, വിവിധതരം പാക്കേജിംഗ് രീതികള്‍ എന്നിവ അവതാരകര്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.  മത്സ്യം സംസ്‌ക്കരിക്കുമ്പോള്‍ വരുന്ന അവശിഷ്ട ഭാഗങ്ങള്‍ എങ്ങനെ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഡോ. ബിന്‍സി. പി.കെ, സി.ഐ.എഫ്.ടി സയന്റിസ് ക്ലാസെടുത്തു. അവ നന്നായി സംസ്‌ക്കരിച്ച് ഫാര്‍മസി, ഹ്യൂമന്‍ നുട്രിഷന്‍, പെറ്റ് ന്യൂട്രീഷന്‍, കൃഷി മേഖലകളില്‍ ഉപയോഗിക്കാവുന്നതാണ്.  ഫിഷ് ഓയില്‍ കാത്സ്യം,  കൈറ്റിന്‍ ബയോ ആക്ടീവ് ഹൈഡ്രോലൈറ്റ്‌സ് എന്നിവ വിദേശ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. മത്സ്യം ഉണക്കുന്നതിനുള്ള ഉപകരണങ്ങളെക്കുറിച്ച് ഡോ. ആല്‍ഫിയ, സയന്റിസ് (സി.ഐ.എഫ്.ടി) ക്ലാസെടുത്തു.  സോളാര്‍ ഡ്രയര്‍, മെക്കാനിക്കല്‍ ഡ്രയര്‍, സോളാര്‍ ഇലക്ട്രിക്കല്‍ ഡ്രയര്‍ തുടങ്ങി മത്സ്യം ഉണക്കുന്നതിന് വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ചിതമ്പല്‍ കളയുന്നതിനായി ഡിസ്‌കെയിലിംങ് മെഷീന്‍ ഉപയോഗിക്കുന്നു.  പുതിയതായി സംരംഭം തുടങ്ങുന്നവര്‍ക്ക് ഈ മെഷീന്‍ ഉപയോഗിക്കാവുന്നതാണ്. 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  2. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  3. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  4. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  5. Fertilisers
    ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
  6. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  7. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  8. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം