Fertilisers

ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍

വൈഗ 2018 കൃഷി ഉന്നതിമേളയുടെ മൂന്നാമത്തെ വേദിയായ പ്രകൃതിയില്‍ പ്രകൃതി സൗഹൃദ ജൈവകൃഷി രീതികളും, വിജയഗാഥകളുമാണ് അവതരിപ്പിച്ചത്. അപേഡ(APEDA)യിലെ റീജണല്‍ മാനേജര്‍ രവീന്ദ്ര, ജൈവ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്കായുള്ള നടപടികളെയും ജൈവകൃഷി സര്‍ട്ടിഫിക്കേഷനെയും കുറിച്ച് വിശദമായി പ്രതിപാദിച്ചു.

അപേഡയുടെ നിയന്ത്രണത്തിലാണ് ജൈവ ഉത്പന്നങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുന്നതും വില്‍ക്കുന്നതും. അപേഡ അംഗീകരിച്ച് ജൈവ സാക്ഷ്യപത്രം ലഭിച്ചു കഴിഞ്ഞാല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സാധിക്കും. നിലവില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യയില്‍ നിന്നും ഇറാന്‍, നെതര്‍ലന്റ്, സൗദി അറേബ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, അമേരിക്ക മുതലായ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.

2017 മുതല്‍ അപേഡയുടെ സാമ്പത്തിക സഹായങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍, ഉത്പന്ന സംസ്‌ക്കരണം, ശീതീകരണ യൂണിറ്റുകള്‍, ക്ലാസ്സുകള്‍, സെമിനാറുകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ വിഷരഹിതമാണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകള്‍ എന്നിവയ്ക്ക് നല്‍കിവരികയാണ്. കൂടാതെ ലാബ് പരിഷ്‌ക്കാരത്തിനായും, ജൈവ മാര്‍ക്കറ്റ് പരിഷ്‌ക്കരിക്കുന്നതിനായും പ്രത്യേക സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.


ജൈവകൃഷിയുടെ അനന്ത സാദ്ധ്യതകളെക്കുറിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ കെ.വി ദയാല്‍ സംസാരിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ജൈവകൃഷിയിലേക്ക് തന്നെ കര്‍ഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃത്യാ തന്നെയുള്ള ജൈവ മേഖലകളെ പ്രത്യേകം പരിരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.


ജൈവ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്‍ഷിക മുറകളെപ്പറ്റി കാര്‍ഷിക സര്‍വ്വകലാശാല റിട്ടയേഡ് പ്രൊഫസര്‍ ഡോ. സാലിക്കുട്ടി ജോസഫ് വിശദമായി പ്രതിപാദിച്ചു. മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിന് ആവരണ വിളകള്‍ കൃഷി ചെയ്യുന്നതും, ഇടവിള കൃഷി ചെയ്യുന്നതും മണ്ണിലെ സൂക്ഷ്മാണുക്കളുടെ വര്‍ദ്ധനവിനും, ജൈവ വൈവിദ്ധ്യത്തിനും ജൈവകൃഷി മുറകള്‍ അവലംബിക്കുന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവ വളങ്ങളുടെ ചില പ്രത്യേക തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ വിളകളില്‍ തീര്‍ച്ചയായും നല്ല വിളവ് തരുന്നുണ്ട്.


ജൈവ കൃഷിയുടെ വിജയഗാഥയുമായി വി.ജി. ലക്ഷ്മി പ്രിയന്‍ (സിഇഒ, ഫാം ഫോക്‌സ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ്) തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മൊബൈല്‍ ആപ്പുകളും, സോഫ്റ്റ് വെയറുകളും വഴി പരിഹരിക്കാമെന്നും അതുവഴി ഇടനിലക്കാരെ ഒഴിവാക്കി ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മികച്ച വില ലഭ്യമാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  2. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  3. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  4. Seeds
    മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
  5. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
  6. Tips
    വലിയ ആടലോടകം, ചെറിയ ആടലോടകം
  7. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  8. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  9. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  10. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  1. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  2. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  3. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  4. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  5. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  6. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  7. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  8. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  9. Kitchen Garden
    പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
  10. Seeds
    തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
  1. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  2. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
  3. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
  4. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  5. Animal Husbandry
    കേരളത്തിലും കാപ്സിക്കം വിളയിക്കാം
  6. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  7. Articles
    താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
  8. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  9. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  10. Fertilisers
    ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍