Crops

സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്

നാളികേര മേഖലയുടെ ഭാവി കേരളത്തില്‍ മൂല്യവര്‍ദ്ധനവിനെയും ഉത്പന്ന സംസ്‌കരണത്തെയും ആശ്രയിച്ചു മാത്രമായിരിക്കും. നിലവില്‍ ഈ മേഖല കര്‍ഷകര്‍ക്ക് അത്ര ആകര്‍ഷകമല്ല, കാരണം നാളികേരത്തിന്റെ വിലക്കുറവും ഉത്പാദനക്ഷമതയിലെ കുറവുമാണ്.

കാര്‍ഷികോത്പന്ന സംസ്‌കരണം ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന വൈഗ-കൃഷി ഉന്നതിമേളയില്‍ മേളയില്‍ രണ്ടാം ദിവസം 'നാളികേര മേഖലയുടെ പുനരുദ്ധാരണം' എന്ന വിഷയത്തെ ആസ്പദമാക്കിയുളള സെമിനാര്‍ സെഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.

കാറ്റുവീഴ്ച പോലുളള രോഗങ്ങള്‍ കേരമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയ പരിചരണത്തിലൂടെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. രോഗപ്രതി രോധശേഷിയുളള തെങ്ങിന്‍ തൈകളുടെ ഉത്പാദനത്തിനായി ടിഷ്യുകള്‍ച്ചര്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കുറിയ ഇനം തെങ്ങിന്‍ തൈകളുടെ വ്യാപനം, പുരയിടകൃഷി എന്നിവയ്ക്കും സംസ്ഥാനത്ത് പ്രചരണം നടത്തണം.

ശ്രീലങ്കയില്‍ നാളികേരത്തിന്റെ കയറ്റുമതി മൂല്യം കേരളത്തിന്റെ മൊത്തം നാളികേര ഉത്പാദന മൂല്യത്തെക്കാള്‍ അധികമാണ്. മൂല്യവര്‍ദ്ധനരംഗത്തുള്ള പുരോഗതിയാണ് ഇതിന് പ്രധാന കാരണം. കേരളത്തില്‍ കൊപ്ര, വെളിച്ചെണ്ണ എന്നിവ വരെ മാത്രമേ മൂല്യവര്‍ദ്ധനവ് നടക്കുന്നുള്ളൂ. പ്രാദേശിക കര്‍ഷക കൂട്ടായ്മകളിലൂടെ കേരഗ്രാമം പോലുള്ള ജനകീയ പദ്ധതി നടപ്പിലാക്കി സമഗ്ര മൂല്യവര്‍ദ്ധനവ് ഉറപ്പാക്കുവാന്‍ നമുക്ക് കഴിയണം.

ഇതിനാവശ്യമായ മൂലധനം സഹകരണ മേഖലകളില്‍ നിന്നും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഡോ.തോമസ് ഐസക് സൂചിപ്പിച്ചു. കയര്‍, കയറുല്പന്നങ്ങള്‍ക്ക് നല്ലൊരു സാധ്യതയാണ് സംസ്ഥാനത്തുള്ളത്. ചകിരിച്ചോറ്, ചെറുനാരുകള്‍ എന്നിവ തമിഴ്‌നാട്ടില്‍ നിന്നും ധാരാളം കയറ്റുമതി ചെയ്യുന്നുണ്ട്. 18/- രൂപ വരെ അവിടത്തെ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നുമുണ്ട്. ചകിരിച്ചോറും, ചെറുനാരുംചേര്‍ത്ത് ഹാര്‍ഡ്‌വുഡ് നിര്‍മ്മാണ വ്യവസായത്തിനും വന്‍സാധ്യതകളാണുള്ളത്. ഉത്പന്നങ്ങളുമായിബന്ധപ്പെട്ട് ബാര്‍കോഡിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി സുതാര്യത ഏര്‍പ്പെടുത്തേണ്ടതും അത്യവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

കാര്‍ഷിക കമ്പോളത്തില്‍ പ്രാഥമിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഉപഭോകതാക്കളാണ്. എന്നാല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന ത്ഉത്പാദകരുമാണ്. കാര്‍ഷികോത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കര്‍ഷകന് ലഭിക്കണമെങ്കില്‍ ഉത്പന്നങ്ങള്‍മൂല്യവര്‍ദ്ധിതപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തെങ്ങുകയറുന്നതിന് പൂര്‍ണ്ണമായി യന്ത്രവത്കൃത ഉപകരണങ്ങള്‍ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ധ്യക്ഷ പ്രസംഗത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ ഒരു യന്ത്രസംവിധാനം രൂപകല്പന ചെയ്‌തെടുക്കുന്ന ഏജന്‍സികള്‍ക്ക്/ വ്യക്തിയ്ക്ക് കൃഷിവകുപ്പിന്റെവക 10 ലക്ഷം രൂപയുടെ പാരിതോഷികവും കൃഷിമന്ത്രി വേദിയില്‍ പ്രഖ്യാപിക്കുകയുണ്ടായി.

കൃഷി വകുപ്പിന്റെ സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം(എസ്.എഫ്.എ. സി) മുഖാന്തിരം സംരംഭയൂണിറ്റുകള്‍ തുടങ്ങിയ സംരംഭകര്‍ക്കായുളള ധനസഹായ വിതരണം ധനമന്ത്രി വേദിയില്‍ വിതരണം ചെയ്തു.

കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത നാല് യന്ത്രങ്ങളുടെ സാങ്കേതിക വിദ്യ ധനമന്ത്രിയ്ക്ക് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു കൈമാറി. കാംകോയ്ക്കാണ് (KAMCO) വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.

എഴുമിനിട്ടുകൊണ്ട് തെങ്ങിന്റെ തടംതുറക്കുന്നതിനുളള യന്ത്രം, പൊഴിഞ്ഞു വീഴുന്ന തേങ്ങ മുകളില്‍ വച്ചു തന്നെ ശേഖരിക്കുന്നതിനായുളള തേങ്ങാത്തൊട്ടില്‍, നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഇരുന്നുതെങ്ങുകയറാന്‍ സഹായിക്കുന്ന കേരസുരക്ഷ തെങ്ങുകയറ്റയന്ത്രം എന്നിവയുടെ സാങ്കേതിക വിദ്യകളാണ് വേദിയില്‍ കൈമാറിയത്.

തൃശൂര്‍ ജില്ലയിലെ ആത്മ മികച്ച കര്‍ഷകര്‍ക്കുളള അവാര്‍ഡ് വിതരണവും വേദിയില്‍ നടന്നു. ചടങ്ങില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്, കാര്‍ഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍സിംഗ് ഐ.എ.എസ്.

കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ ഐ.എഫ്.എസ്, ഡോ. ഇന്ദിരാദേവി, ഡോ. ജിജു.പി.അലക്‌സ്, നാളികേര വികസന ബോര്‍ഡ് മെമ്പര്‍ പി.ആര്‍ മുരളീധരന്‍, എസ്.എഫ്.എ.സി. മാനേജിംഗ് ഡയറക്ടര്‍ എല്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു.

 

 
TAGS : Issac

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  2. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  3. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  4. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
  5. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  6. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  7. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  8. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല