Crops

സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ

കേരളത്തിന്റെ പെരുമ അന്യ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനു സുഗന്ധ വ്യഞ്ജനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. പ്രാചീന കാലത്തു തന്നെ വിദേശികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകർഷിച്ചതും മറ്റൊന്നല്ല, സുഗന്ധ ദ്രവ്യങ്ങളായിരുന്നു.

കംമ്പോഡിയയിലും വിയറ്റ്നാമിലും മ്യാൻമാറിലും കേരളത്തിൽ ഉള്ളത് പോലെയുള്ള വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. യൂറോപ്പിലേക്ക് കേരളത്തിൽ നിന്നും കൊണ്ട് പോയത് കേവലം മസാല വിഭവങ്ങളല്ല, പകരം ഔഷധ മൂല്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടാണ്.  അന്യ രാജ്യങ്ങൾ ചെയ്യുന്നതിനേക്കാളും കൂടുതലായും നന്നായും നമ്മുക്ക് ഇത്തരം സുഗന്ധ  വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനും മികച്ച വിപണി കണ്ടെത്താനും കഴിയും. ഇതേ വരെ ഈ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഖകരമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് കർഷകർ സ്‌പൈസസ് ബോർഡിനെ പ്രയോജനപ്പെടുത്തേണ്ടത്. 
 
          ഗുണനിലവാരം, വൃത്തി, ബ്രാൻഡിംഗ്,സെർറ്റിഫിക്കേഷൻ തുടങ്ങിയ മികച്ചതാണെങ്കിൽ കൃഷിക്കാർക്ക് പ്രീമിയം നിരക്കിൽ ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കും. കേരളത്തിൽ സുഗന്ധ വിളകൾ കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ വിസ്തൃതി കുറഞ്ഞു വരികയാണെങ്കിലും ഉൽപ്പാദനം കൂടുന്നുണ്ട്. ഇത്തരത്തിൽ ഉൽപ്പാദനം വർധിച്ചത് കൊണ്ട് അതിനു ആനുപാതികമായി ലാഭം ഉണ്ടോയെന്ന് പരിശോധിക്കണം. മറ്റുള്ള വിളകളെ പോലെ തന്നെ ഉൽപ്പാദന ചെലവ് പരമാവധി കുറക്കാൻ ശ്രമിക്കണം. കൃഷി ചെയ്യുന്നതിന് ചെലവ് കൂട്ടി ചെയ്തിട്ട് കർഷകർക്ക് പ്രയോജനം
ഇല്ല. എന്ത് ചെയ്താലും വിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുമെന്ന ചിന്ത ഇനി വേണ്ട. ധാർമികതയും നൈപുണ്യവും ജോലിക്കാരുടെ സുരക്ഷയുമൊക്കെ കൃഷി ചെയ്യുമ്പോൾ പ്രധാനപ്പെട്ട ഘടകങ്ങളാണ്.
 
ഇത്തരത്തിലുള്ള കാര്യങ്ങൾ പാലിച്ചു ഗുണനിലവാരം ഉറപ്പു വരുത്തി കൃഷി ചെയ്യുവാനാണ് വിപണി ആവശ്യപ്പെടുന്നത്.  ഗുണനിലവാരത്തിലും ഉൽപ്പാദന ക്ഷമതയിലും ഏറെ മുന്നിട്ടു നിൽക്കുന്ന വിളകളുടെ നവീനയിനം  വിത്തുകളും തൈകളും പ്രയോജനപ്പെടുത്തണം. തൈകൾ ഉൽപ്പാദിക്കുന്നതിനു  പരമ്പരാഗത്തായി പിന്തുടർന്ന് വരുന്ന സംവിധാനം മാറ്റി നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. സുഗന്ധ  വ്യഞ്ജനങ്ങൾ കൃഷി ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കീടനാശിനികളുടെ പ്രയോഗമാണ്. വിദേശങ്ങളിലേക്ക് കയറ്റി അയക്കേണ്ടതുകൊണ്ട് ഗുണനിലവാരം ഉറപ്പു വരുത്തുകയും കീടനാശിനി ഉപയോഗം ശരിയായ രീതിയിൽ നിർവഹിക്കപ്പെടുകയും വേണം. സുഗന്ധ വ്യജ്ഞനങ്ങളുടെ കൃഷിയിലും സംഘകൃഷി ചെയ്യാവുന്നതാണ്. ഇത്തരം ഉൽപ്പന്നങ്ങളിൽ ഫുഡ് സേഫ്റ്റി ഉറപ്പു വരുത്തേണ്ടത് ഏറെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ്. സുഗന്ധ  വ്യഞ്ജനങ്ങളിൽ നിന്നും  വൈവിധ്യങ്ങളാർന്ന മൂല്യ വർധിത ഉൽപ്പന്ന നങ്ങൾ നിർമ്മിക്കാം. സാധാരണ ഉൽപ്പന്നത്തെക്കാളും വില കൂടുതൽ ലഭിക്കുന്നത് കർഷകർക്ക് ഇത്തരത്തിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണം.  
 
 
        വിളകളിലെ ഏറ്റവും പുതിയ ഇനങ്ങൾ കർഷകരിൽ എത്തിക്കാൻ സ്‌പൈസസ് ബോർഡ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും രംഗത്തുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ  പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തിച്ചാൽ  തന്നെ കർഷകർക്കു മികച്ച രീതിയിലുള്ള വരുമാനം ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  2. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  3. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  4. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  5. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
  6. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  7. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  8. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  9. Tips
    വലിയ ആടലോടകം, ചെറിയ ആടലോടകം
  10. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  1. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  2. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  3. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  4. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  5. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  6. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  7. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  8. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  9. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ