കേരളത്തിലെ വിവിധ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും പ്രഖ്യാപിച്ചിട്ടുള്ള ബഫര്‍ സോണുകളും വന്യജീവിശല്യവും അവിടെ താമസിക്കുന്ന കര്‍ഷകരുടെയും സാധാരണക്കാരായ മറ്റു ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. ഇതിനു പരിഹാരം കാണുന്നതിന് ബത്തേരി രൂപത മലങ്കര കാത്തലിക് അസോസിയേഷൻ നേതൃത്വം നൽകുന്ന ഇ-മെയില്‍ കാമ്പയിനില്‍ പങ്കെടുക്കുവാൻ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.
മലബാറിലെ പകുതിയിലേറെ ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ബഫര്‍സോണ്‍ കരടുവിജ്ഞാപനത്തിനെതിരേ ബത്തേരി രൂപതയുടെ മലങ്കര കാത്തലിക് അസോസിയേഷൻ നടത്തുന്ന ഈ-മെയില്‍ ക്യാംപെയിനില്‍ പങ്കുചേരുവാന്‍ താഴെയുള്ള ലിങ്ക് നിങ്ങള്‍ക്കുപയോഗിക്കാം.
കേന്ദ്ര- സർക്കാർ മൃഗാഭിമുഖ്യത്തിനു പകരം മനുഷ്യാഭി മുഖ്യമുള്ളതാണെങ്കിൽ ബഫർ സോൺ പ്രഖ്യാപനങ്ങളിൽ ഇന്നത്തെ നയം തിരുത്തണം.
ബഫർ സോൺ പ്രഖ്യാപിക്കേണ്ടത് മനുഷ്യ വാസകേന്ദ്രങ്ങളിൽ നിന്നും ഒരു കിലോമീറ്റർ വായൂ ദ്ദൂരം വനത്തിന്റെ ഭാഗത്തേക്ക് നിർണ്ണയിക്കണം. ആ ഒരു കിലോമീറ്റർ പ്രദേശത്ത് വന്യമൃഗങ്ങൾ കടന്നുവരാത്ത വിധത്തിലുള്ള പ്രതിരോധ ക്രമീകരണങ്ങൾ ഉണ്ടാക്കണം. അങ്ങനെ ചെയ്താൽ രൂക്ഷമായി നിലനിൽക്കുന്ന മനുഷ്യ- വന്യമൃഗ സംഘർഷം ശാശ്വതമായി പരിഹരിക്കാൻ സാധിക്കും. മാത്രവുമല്ല ബഫർ സോണുകളുടെ പേരിൽ നാടിന്റെ പല ഭാഗങ്ങളിൽ ഉയർന്നു വരുന്ന ആശങ്കകളും പ്രക്ഷോഭങ്ങക്കും ഒഴിവാക്കാനും സാധിക്കും.
വനത്തിനോ വന്യമൃഗങ്ങൾക്കോ യാതൊരു നാശവും വരുത്താതെയും കർഷകരടക്കമുള്ള മനുഷ്യരുടെ ജീവനും സ്വത്തിനും ഒരു ഭീഷണിയും വരില്ലന്ന് ഉറപ്പ് വരുത്താനും സാധിക്കും. അത് കൊണ്ട് വനപ്രദേശങ്ങളിലെല്ലാം മനുഷ്യ വാസ കേന്ദ്രങ്ങളിൽ നിന്നും വനഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിക്കുന്ന രീതിയിലുളള പുതിയ നയം സ്വീകരിക്കാൻ സർക്കാരുകൾ തയ്യാറാകണം
മൊബൈലിൽ നിന്നും ഈ-മെയില്‍ അയക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://krishibhumi.com/campaign/
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈലിൽ ഇമെയിൽ അപ്ലിക്കേഷൻ തുറന്നു വരും.
( Eg : ജിമെയിൽ, യാഹൂ മെയിൽ , etc ).
അവിടെ അയക്കേണ്ട സന്ദേശം സെറ്റു ചെയ്തത് നിങ്ങൾക്ക് കാണാൻ സാധിക്കും. വായിച്ചു നോക്കിയതിനു ശേഷം ഈ -മെയിലിന്റെ അവസാനം നിങ്ങളുടെ പേരും, സ്ഥലവും, ആധാര്‍ നമ്പറും ടൈപ്പ് ചെയ്ത ശേഷം മെയില്‍ അയക്കുക.