ബഫര്‍സോണ്‍ കരടുവിജ്ഞാപനത്തിനെതിരേ മാനന്തവാടി രൂപതാ ജനസംരക്ഷണസമിതി നടത്തുന്ന ഈ-മെയില്‍ ക്യാംപെയിനില്‍ പങ്കുചേരാം !
പ്രിയരേ,
മലബാറിലെ പകുതിയിലേറെ ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ബഫര്‍സോണ്‍ കരടുവിജ്ഞാപനത്തിനെതിരേ മാനന്തവാടി രൂപതാ ജനസംരക്ഷണസമിതി നടത്തുന്ന ഈ-മെയില്‍ ക്യാംപെയിനില്‍ പങ്കുചേരുവാന്‍ താഴെയുള്ള ലിങ്ക് നിങ്ങള്‍ക്കുപയോഗിക്കാം.
മാനന്തവാടി രൂപതാ മെത്രാന് ജോസ് പൊരുന്നേടം പിതാവ് ആരംഭം കുറിച്ച ഈ-മെയില്‍ ക്യാംപെയിനില്‍ അണിചേരാനുള്ള അവസരമാണിത്. നാളെ ജീവിക്കണമോ വേണ്ടയോ എന്നുള്ള തിരഞ്ഞെടുപ്പാണിത്. ഈയവസരം പാഴാക്കരുത്.
കേരളത്തിലെ വിവിധ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും പ്രഖ്യാപിച്ചിട്ടുള്ള ബഫര്‍ സോണുകള്‍ അവിടങ്ങളിലെ കര്‍ഷകരുടെയും സാധാരണക്കാരായ മറ്റു ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. ഇതിനെതിരെയുള്ള ഇ-മെയില്‍ കാമ്പയിനില്‍ പങ്കെടുക്കാന്‍ മാനന്തവാടി രൂപതയുടെ ജനസംരക്ഷണസമിതി നിങ്ങളെ സ്വാഗതം ചെയ്യുന്നു.
മൊബൈലിൽ നിന്നും ഈ-മെയില്‍ അയക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://jss.corecms.in/campaign/
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈലിൽ ഇമെയിൽ അപ്ലിക്കേഷൻ തുറന്നു വരും.
( Eg : ജിമെയിൽ, യാഹൂ മെയിൽ , etc ).
അവിടെ അയക്കേണ്ട സന്ദേശം സെറ്റു ചെയ്തത് നിങ്ങൾക്ക് കാണാൻ സാധിക്കും. വായിച്ചു നോക്കിയതിനു ശേഷം ഈ -മെയിലിന്റെ അവസാനം നിങ്ങളുടെ പേരും, സ്ഥലവും, ആധാര്‍ നമ്പറും ടൈപ്പ് ചെയ്ത ശേഷം മെയില്‍ അയക്കുക.
- ജനസംരക്ഷണസമിതി
മാനന്തവാടി രൂപത