Articles

കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍

കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും വൈഗ തീര്‍ത്തും സഹായകരമാകുമെന്നും കാര്‍ഷികമേഖലയുടെ ഭാവി ഉത്പന്നസംസ്‌കരണത്തെ ആശ്രയിച്ചായിരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു.

കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യവര്‍ദ്ധനവും ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂരില്‍ സംഘടിപ്പിച്ച വൈഗ-കൃഷി ഉന്നതി മേളയുടെ സമാപന സമ്മേളനവും സംസ്ഥാനതല കര്‍ഷക അവാര്‍ഡ് വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവും പങ്കെടുക്കുകയുി. ഉത്പാദനം, സംഭരണം, വിപണനം, മൂല്യവര്‍ദ്ധനവ് എന്നിവ വേറിട്ടു നില്‍ക്കുന്ന ഘടകങ്ങളല്ല, മിറച്ച് പരസ്പരം പൂരകങ്ങളായി കാണേവയാണ്. സുസ്ഥിരമായ കാര്‍ഷിക വളര്‍ച്ചയ്ക്ക് ഈ ഘടകങ്ങളുടെ സംയോജനം ആവശ്യമാണ് തൊഴിലുറപ്പ് പദ്ധതിയുമായി ഉള്‍പ്പെടുത്തി ധാരാളം സാധ്യതകളാണ് നിലവിലുള്ളതെന്നും എ.സി.മൊയ്തീന്‍ വ്യക്തമാക്കി. മൃഗസംരക്ഷണ മേഖലയിലെ മൂല്യവര്‍ദ്ധന സാധ്യതകളെ വൈഗയിലൂടെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി കെ.രാജു വ്യക്തമാക്കി. സി-ഡിറ്റ് തയ്യാറാക്കിയ പുതിയ കൃഷിവകുപ്പ് വെബ് സൈറ്റിന്റെയും എന്‍.ഐ.സി. തയ്യാറാക്കിയ സോഫ്റ്റ് വെയറുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനതല കാര്‍ഷിക അവാര്‍ഡുദാനം മാന്ത്രി, എം.പി, എം.എല്‍.എമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുകയുായി. മികച്ച ജൈവകാര്‍ഷിക നിയോജക മണ്ഡലത്തിനുവേി എം.എല്‍.എ ഇ.എസ്.ബിജിമോള്‍, 15 ലക്ഷം രൂപയുടെ അവാര്‍ഡ് ഏറ്റുവാങ്ങി. 10 ലക്ഷം രൂപയുടെ രാം സമ്മാനം ലഭിച്ചത് ഒല്ലൂര്‍ മണ്ഡലത്തിനാണ്. കെ.രാജന്‍ എം.എല്‍.എ അവാര്‍ഡ് ഏറ്റുവാങ്ങി. 5 ലക്ഷം രൂപയുടെ മൂന്നാം അവാര്‍ഡ് കിട്ടിയത് വൈപ്പിന്‍ നിയോജക മണ്ഡലത്തിനാണ്. മികച്ച മുന്‍സിപ്പാലിറ്റിക്കുള്ള അവാര്‍ഡുകള്‍ യഥാക്രമം ചിറ്റൂര്‍-തത്തമംഗലം, അരൂര്‍, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികള്‍ കരസ്ഥമാക്കി. തൃശൂര്‍ കോര്‍പ്പറേന്‍ മികച്ച ജൈവ കോര്‍പ്പറേഷനുള്ള അവാര്‍ഡ് നേടി. ഏറ്റവും കൂടുതല്‍ സമയം തേനിച്ചകളെ മുഖത്ത് വച്ച് ഗിന്നസ്ബുക്കില്‍ ഇടം നേടിയ നേച്ചറിന്റെ വെദിയില്‍ വച്ച് ആദരിക്കുകയുായി. ഷാര്‍ജയില്‍ കാര്‍ഷിക മുന്നേറ്റത്തിന് മികച്ച പ്രവര്‍ത്തനം നടത്തിയ പ്രവാസി മലയാളി സൂധീഷ് ഗുരുവായൂരിനെയും വേദിയില്‍ ആദരിക്കുകയുായി.

         മികച്ച ഹ്രസ്വ ചിത്രത്തിന് ബ്രോന്‍സ്ബിവര്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ്. ഉണ്ണികൃഷ്ണന്‍ നായരെ മന്ത്രി വേദിയില്‍ ആദരിച്ചു. ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ വിജയന്‍, ആലത്തൂര്‍ എം.പി പി.കെ ബിജു, എം.എല്‍.എ മാരായ കെ.രാജന്‍ (ഒല്ലൂര്‍), കെ.വി അബ്ദുല്‍ ഖാദര്‍ (ഗുരുവായൂര്‍), മുരളി പെരുന്നെല്ലി (മണലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), ഇ.എസ്. ബിജിമോള്‍ (പീരുമേട്), നാളികേര വികസന ബോര്‍ഡ് മെമ്പര്‍ പി.ആര്‍.മുരളീധരന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. എബി. മോഹനന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ജെ ഉദയ പ്രകാശ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജെന്നി ജോസഫ്, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതപക്ഷ നേതാവ് അഡ്വ.എം.കെ മുകുന്ദന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ് സമ്പൂര്‍ണ്ണ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായ്ത്ത് പ്രസിഡന്റ് മേരി തോമസ് സ്വാഗതവും കാര്‍ഷിക വികസന കര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ ജയശ്രീ. ഐ.എ.എസ്. നന്ദിയും രേഖപ്പെടുത്തി

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  2. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  3. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  4. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  5. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  6. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  7. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  8. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  1. Seeds
    തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
  2. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  3. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  4. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  5. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
  6. Kitchen Garden
    കൈ നിറയെ കാന്താരി മുളക് ലഭിക്കാന്‍ ചില സൂത്രങ്ങള്‍
  7. Kitchen Garden
    ചില ചെറിയ പൊടിക്കൈകൾ
  8. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്