Animal Husbandry

1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്

കൃഷിയെല്ലാം ഇഷ്ടമാണ്, ഇപ്പോള്‍ ഏറെ ഇഷ്ടം മുയല്‍ പരിപാലനം . വല്യമുതല്‍ മുടക്കില്ലാതെ ഒരു സംരംഭം തുടങ്ങണമെന്നു ആഗ്രഹിക്കുന്ന എതൊരു കര്‍ഷകനും വയനാട്ടിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തച്ചപ്പുള്ളി ദത്തനെ സമീപിക്കാം.

കുരുമുളകും കാപ്പിയുമെല്ലാം ക്വിന്റല്‍ കണക്കിന് പറിച്ച ഒരുകാലം ദാത്തനുണ്ടായിരുന്നു പക്ഷെ പലവിധരോഗങ്ങളും വന്നു എല്ലാം നശിച്ചുപോയി. കേവലം കാര്‍ഷികവൃത്തി മാത്രം അറിയാവുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദത്തനും നേരിടെണ്ടിവന്നു. പക്ഷേ ദത്തന്റെ സ്വപ്നം ഒരു കാര്‍ഷിക സംരംഭം തുടങ്ങുകയെന്നതായിരുന്നു, അത് ഭാര്യയോട് ഇടക്കിടെ പറയാറൂമുണ്ടായിരുന്നു, ഒടുവില്‍ ആ സ്വപ്നം എത്തിച്ചേര്‍ന്നത് മുയല്‍ പരിപാലനത്തിലേക്കാണ് . മുയല്‍ പരിപാലനം പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും തച്ചപ്പുള്ളി മുയല്‍ ഫാമിലേക്ക് സ്വാഗതം .

 

സോവിയേറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റെ വൈറ്റ് തുടങ്ങി 500ളം മുയലുകളെ ഈ കര്‍ഷക കുടുംബം വളര്ത്തിവരുന്നുണ്ട്. പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും ആണ് മുയലുകളെ വളര്‍ത്തുന്നത്.

ഒമേഗ-ത്രീ-ഫാറ്റി ആസിഡ് അടങ്ങിയ മുയലിറച്ചി കൊളസ്‌ട്രോളും ഹൃദയരോഗങ്ങളും കുറയ്ക്കും എന്നതും കേരളത്തില്‍ മുയല്‍ പരിപാലനത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ ചുണ്ടുന്നു.

 ദത്തന്‍ സ്വന്തമായി കണ്ടെത്തിയ മുയല്‍ പരിപലനരീതിയും വ്യത്യസ്തമാണ്. വീടിന്റെ ടറസില്‍ സ്വന്തമായി കമ്പികള്‍ കൊണ്ട്‌നിര്‍മ്മിച്ച കൂട്ടില്‍ ആണ് മുയലുകളെ വളര്‍ത്തുന്നത്. നല്ല വായുസഞ്ചാരമുള്ള കൂടുകള്‍ ആവണം നിര്‍മ്മിക്കാന്‍ കുടാതെ എപ്പോഴും കൂടുകള്‍ നനഞ്ഞു കിടക്കാന്‍ പാടില്ല ഈര്‍പ്പം കൂടുതല്‍ ആയാല്‍ പലവിധ ചര്മ്മരോഗങ്ങളും പിടിപെടും. കൂടുനുള്ളില്‍ എപ്പോഴും നല്ല ശുദ്ധജലം ഉറപ്പുവരുത്തണം അതിനും പ്രത്യേക സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രജനനത്തിനുള്ള മുയലുകള്‍ക്ക് ഒന്നിന് 100 സെ.മി നീളവും 80 സെ.മി വീതിയും 70 സെ. മി ഉയരവുമുള്ള കൂടുകള്‍ വേണം നിര്‍മ്മിക്കാന്‍. പെണ്‍മുയലിനെയും ആണ്‍മുയലിനെയും പ്രത്യേകം കൂട്ടില്‍ വേണം വളര്‍ത്തുവാന്‍. അഞ്ച് മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. സുരക്ഷിതമായ സ്ഥലത്തായിരിക്കണം മുയല്‍ക്കൂടുകള്‍ നിര്‍മ്മിക്കേണ്ടത് പാമ്പ്, മരപ്പട്ടി, നായ എന്നിവ മുയലുകളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്

കുറഞ്ഞ ഗര്ഭാകലമാണ് മുയല്‍ വളര്‍ത്തലിന്റെ ഏറ്റവും വലിയ പ്രത്യേകത , മുയലുകളുടെ ഗര്‍ഭകാലം 28ദിവസം മുതല്‍ 34 ദിവസം വരെയാണ് എല്ലമാസത്തിലും മുയലുകള്‍ പ്രാപ്തരനെങ്കിലും 1 മാസം കുട്ടികള്‍ക്ക് മുലയുട്ടുന്ന കാലയളവില്‍ ഗര്‍ഭധാരണത്തിന് അനുവധിക്കരുത് . ഈ വിധത്തില്‍ ക്രമീകരിച്ചാല്‍ 1 വര്‍ഷത്തില്‍ 6 പ്രസവം വരെ ലഭിച്ചേക്കാം.

ഇതില്‍ ശരാശരി 5 കുട്ടികളും ഉണ്ടായാല്‍ 1 വര്ഷം നമുക്ക് 30 കുട്ടികളെ ലഭിക്കും ഇപ്പോള്‍ ജീവനോടെ 1 കിലോ മുയല്‍ ഇറച്ചിക് 250  രൂപ വിലയുമുണ്ട്. 5 മാസം പ്രായമായ ഒരു മുയല്‍ രണ്ടര കിലോ ഭാരം ഉണ്ടാവും അങ്ങനെയാണെങ്കില്‍ ഒരു മുയലിന്റെ വില 625 രൂപയും ലഭിക്കും .കൂടാതെ വളര്‍ത്തു മുയലുകള്‍ക്ക്  1 മാസം പ്രായമായത്തിനു 500 രൂപ ലാഭിക്കാറുണ്ടെന്നും ദത്തന്‍ പറയുന്നു .

ഭാര്യയാണ് മുയല്‍ പരിപാലനത്തിനു കൂടുതലും സഹായിക്കാറുള്ളത് . നാടന്‍ പുല്ലുവര്‍ഗ്ഗങ്ങള്‍ ആണ് മുയലുകള്‍ക്ക് ദത്തന്‍ കുടുതലായും നല്‍ക്കുന്നത് അതുകൊണ്ടുതന്നെ മുയലുകള്‍ക്ക് നല്ലവളര്ച്ചയും രോഗപ്രേതിരോധശേഷിയുംകുടുതലാണ് .

വയനാട് ജില്ലയിലെ ഏറ്റവും വലിയ മുയല്‍ കര്‍ഷകനാണ് ദത്തന്‍ അമ്പലവയല്‍, പരിപാലനരീതിയിലെ വ്ത്യസ്ഥതയാണ് ഈ യുവകര്‍ഷകന്റെ മുയല്‍ കൃഷിയുടെ വിജയം

പ്രളയം മൂലം വയനാടന്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായ ആഘാതം ഇന്നും കര്‍ഷകമാനസുകളില്‍ നിലകൊള്ളുമ്പോള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ നിന്നും കുടുതല്‍  വരുമാനം ലഭിക്കുന്ന ഇത്തരം ചെറുകിട സംരംഭംങ്ങള്‍ക്ക് സര്‍ക്കാര്‍  പദ്ധതികളില്‍ മുന്‍തൂക്കം നല്‍കി കര്‍ഷകരെ സഹായിക്കണമെന്നും ദത്തന്‍ ഓര്‍മിപ്പിക്കുന്നു.

മുയലുകളെ ആവിശ്യമുള്ളവരും പരിപാലനം പഠിക്കാന്‍ ആഗ്രഹമുള്ളവരും ദത്തനെ നേരില്‍ ബന്ധപെടുക MOB :9495293453

 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. Interviews
  കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
 2. Roof Garden
  കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
 3. Seeds
  പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
 4. Articles
  താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
 5. Fisheries
  മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
 6. News
  വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
 7. Crops
  സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
 8. Fertilisers
  ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
 9. Tips
  വലിയ ആടലോടകം, ചെറിയ ആടലോടകം
 10. Articles
  വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
 1. Articles
  കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
 2. Kitchen Garden
  സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
 3. Animal Husbandry
  കേരളത്തിലും കാപ്സിക്കം വിളയിക്കാം
 4. News
  കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
 5. Crops
  സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
 6. Soil
  കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
 7. Success Stories
  ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
 8. Interviews
  കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
 9. Articles
  കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
 10. Kitchen Garden
  രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.