Animal Husbandry

കേരളത്തിലും കാപ്സിക്കം വിളയിക്കാം

നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലത്തും കാപ്സിക്കം കൃഷി ചെയ്യാം. തറയിലോ ഗ്രോബാഗിലോ ഒക്കെ ഇഷ്ടത്തിനനുസരിച്ച് കൃഷി ചെയ്യാം.

തറയിൽ കൃഷിയൊരുക്കുന്നവർ ആദ്യം ചെയ്യേണ്ടത് മണ്ണ് നന്നായി കിളച്ചൊരുക്കുക എന്നതാണ്. എന്നിട്ട് 45 സെന്റീമീറ്റർ (ഒന്നരയടി) അകലത്തിൽ ചാലുകൾ എടുക്കണം. അതിലേക്ക് ഉണക്കിപ്പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ കലർപ്പില്ലാത്ത കോഴിവളം ഇട്ടു കൊടുക്കണം. അതിനുശേഷം ഫൈറ്റൊലാൻ നാലു ഗ്രാം അല്ലെങ്കിൽ സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന കണക്കിൽ ചാലുകളിൽ കലക്കി ഒഴിക്കണം. ഇനി വിത്ത് വിതയ്ക്കാം. 

വിത്ത് വിതച്ച് ഒരാഴ്ചയാകുന്നതോടെ ഇല വന്നു തുടങ്ങും. വിത്തുകൾ തറയിലല്ല വിതച്ചതെങ്കിൽ ഒരു മാസം ആകുമ്പോഴേക്കും പ്രായമായ തൈകൾ ഗ്രോബാഗുകളിൽ നിന്നും മാറ്റി നടണം. വൈകുന്നേരങ്ങളിൽ തൈ മാറ്റി നടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ കൃത്യമായ ഇടവേളകളിൽ നനച്ചു കൊണ്ടിരിക്കുകയും വേണം.
തൈകൾ മാറ്റി നട്ടാൽ 3 4 ദിവസത്തേക്ക് കൃത്യമായി വെള്ളം തളിച്ചു കൊടുക്കണം. അതു പോലെ, തണലൊരുക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. അധികം വരണ്ട പ്രദേശങ്ങളിൽ നടാതിരിക്കുന്നതാണ് നല്ലത്. മാറ്റി നടുമ്പോൾ മേൽമണ്ണ് ഇളകാതെ പ്രത്യേകം ശ്രദ്ധിക്കണം. തൈകൾ നട്ടതിനു ശേഷം ജൈവവളംചേർക്കണം. ചാണകമോ കമ്പോസ്റ്റോ കോഴിവളമോ ഉപയോഗിക്കാം. 15 20 ദിവസം കഴിയുമ്പോൾ വീണ്ടും അവ ചേർത്തു കൊടുക്കാം.

കഴിവതും രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രാസവളം ഇടണമെന്ന് നിർബന്ധമാണെങ്കിൽ സെന്റിന് 650 ഗ്രാം പൊട്ടാഷ്, മസൂറിഫോസ്, യൂറിയ എന്നിവ ചേർത്ത് കൊടുക്കാം. ഇതിൽ മസൂറിഫോസ് മുഴുവനും നടുന്നതിനു മുമ്പ് ചേർത്തു കൊടുക്കണം. പകുതി യൂറിയയും പകുതി പൊട്ടാഷും പറിച്ചു നട്ട് ഒരാഴ്ച കഴിഞ്ഞ് നൽകേണ്ടതാണ്. ബാക്കി പൊട്ടാഷും ബാക്കിയുള്ള യൂറിയയുടെ നാലിലൊന്നും 30 ദിവസത്തിനുശേഷം നൽകാം. നട്ട് രണ്ടു മാസത്തിനു ശേഷം അല്പം യൂറിയ കൂടി നൽകാവുന്നതാണ്. വെളുത്തുള്ളികാന്താരി മിശ്രിതവും ബോർഡോ മിശ്രിതവും കീടങ്ങളെ തുരത്താൻ ഫലപ്രദം തന്നെ. 

ഇലകളിൽ പുള്ളിക്കുത്ത് വന്ന് ഇലകൾ കൊഴിയുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അതിന് ഫൈറ്റൊലാൻ നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്സിക്കം പൂവിട്ടാൽ ആദ്യം ഉണ്ടാകുന്ന പൂക്കൾ പറിച്ചു കളയണം. രണ്ടാമത് വരുന്ന പൂക്കളാണ് നല്ല വിളവുണ്ടാകാൻ നല്ലത്. കായ്കൾക്ക് നല്ല തിളക്കമാകുമ്പോൾ വിളവെടുക്കാം.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. Kitchen Garden
  വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
 2. Success Stories
  കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
 3. News
  വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
 4. Seeds
  തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
 5. Kitchen Garden
  സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
 6. Seeds
  വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
 7. Seeds
  പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
 8. Animal Husbandry
  കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍